സംവിധായകൻ ഷാഫി അന്തരിച്ചു.

34

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ട തിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്.

വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായ ത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്‌. റഷീദ് എന്നാണ്. ബന്ധു വായ സംവിധായകൻസിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളില്‍ ഏറെയും വമ്ബൻ ഹിറ്റുകളായി രുന്നു.

രാജസേനന്റെയും റാഫി-മെക്കാർട്ടിൻ സംവിധായ കരുടേയും സഹായിയാണ് സിനിമാരംഗത്തേക്കുള്ള പ്രവേശനം. 2001-ല്‍ പുറത്തിറങ്ങിയ വണ്‍മാൻഷോ എന്ന ചിത്രത്തിലൂടെ ഷാഫി സ്വതന്ത്ര സംവിധായ കനായി. തുടർന്ന് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളൊ രുക്കി.

കല്യാണരാമൻ, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്ബിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കണ്‍ട്രീസ്, ഷെർലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മജ എന്ന തമിഴ് ചിത്രവും ഉള്‍പ്പെടുന്നു. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്.

2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം. ഷാമിലയാണ് ഭാര്യ. മക്കൾ അലീമ, സല്‍മ. സംവി ധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദ രനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലാണ് .ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഒരുമണിവരെ മണപ്പാട്ടിപ്പറമ്ബ് കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമ സ്ജിദ് കബർസ്താനില്‍ കബറടക്കും.

NO COMMENTS

LEAVE A REPLY