സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ ഡിസംബർ 22, 23 തീയതികളിൽ രാവിലെ ഏഴു മുതൽ 10.30 വരെ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ നടക്കും. ഹാൾടിക്കറ്റ് അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ www.ceikerala.gov.in ൽ ലഭ്യമാണ്.
ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ ദിവസം തിരിച്ചറിയൽ രേഖകളും അസൽ സർട്ടിഫിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് ഹാജരാകണം.
വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2331104, 2330291.