ന്യൂഡല്‍ഹി: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ തര്‍ക്കഭൂമി ആര്‍ക്കും വിട്ടുകൊടുക്കാതെ സുപ്രീംകോടതി. കേസില്‍ കക്ഷിയായ ആര്‍ക്കും സുപ്രീംകോടതി സ്ഥലം വിട്ടുകൊടുത്തില്ല. പകരം കേന്ദ്രസര്‍ക്കാര്‍ മൂന്നു മാസത്തിനകം രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും സ്ഥലത്തിന്റെ ഉടമസ്ഥതയെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള ചുമതലയും ട്രസ്റ്റിന് ആയിരിക്കും. തര്‍ക്കഭൂമി മൂന്നു പേര്‍ക്ക് തുല്യമായി വീതിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഭൂമി മൂന്നായി തിരിച്ച് രാംലല്ലയ്ക്കും നിര്‍മോഹി അഖാഡയ്ക്കും വഖഫ് ബോര്‍ഡിനുമായി വീതിച്ചു നല്കി വിധി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.
മൂന്നു മാസത്തിനകം ക്ഷേത്രവും മസ്ജിദും നിര്‍മിക്കാനുള്ള കര്‍മപദ്ധതി കേന്ദ്രം തയാറാക്കണമെന്നും കോടതി വിധിച്ചു.