ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമയമായിട്ടില്ലെന്ന് ധനമന്ത്രി നിര്‍മല സീതാ രാമന്‍. കേരള ഹൈകോടതിയുടെ നിര്‍ദേശപ്രകാരം വിഷയം ജി.എസ്.ടി കൗണ്‍സില്‍ ചര്‍ച്ചക്കെടുത്തു വെന്നും അവര്‍ പറഞ്ഞു. എന്നാല്‍, കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തുവെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂണിലാണ് പെട്രോളിനേയും ഡീസലിനേയും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഇന്ന് ലക്നോവില്‍ നടന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയായത്. എന്നാല്‍, വരുമാന നഷ്ടം ചൂണ്ടിക്കാട്ടി ഭൂരിപക്ഷം സംസ്ഥാനങ്ങളും തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു.