ആലപ്പുഴ : കേന്ദ്രത്തില്‍നിന്നു സംസ്ഥാനത്തിനു ലഭിക്കാനുള്ള ജിഎസ്ടി വിഹിതം ഈ മാസം 3200 കോടിയായി ഉയര്‍ന്നു. ഉടന്‍ അതു ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും . ഈ തുക എപ്പോ ള്‍തരുമെന്നുപോലും കേന്ദ്രം പറയുന്നില്ലെന്നുമുള്ള സാഹചര്യത്തിൽ സംസ്ഥാനത്തിനു ലഭിക്കാനുള്ള ജിഎസ്‌ടി വിഹി തം ലഭിച്ചില്ലെങ്കില്‍ അടുത്തുചേരുന്ന ജി എസ് ടി കൗണ്‍സിലില്‍ ഇക്കാര്യം ഉന്നയിച്ച ശേഷ മാകും നിയമനടപടി കളിലേക്കു നീങ്ങുകയെന്നും മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജി.എസ്‌ടി കൗണ്‍സില്‍ വിളിക്കാമെന്നുമാത്രമാണ് പറയുന്നത്. സംസ്ഥാനങ്ങള്‍ സാമ്ബത്തിക പ്രതിസന്ധി യിലാകുന്നതോടെ രാജ്യത്തിന്റെ സാമ്ബത്തികവളര്‍ച്ച താഴ്ന്നനിരക്കായ 4.5 ല്‍നിന്ന് ഇനിയും താഴും.ഫെഡറല്‍ സംവിധാനത്തെപോലും കേന്ദ്രംമാനിക്കുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും ഇക്കാര്യത്തില്‍ കേന്ദ്രത്തിനെതിരാണ്; മന്ത്രി പറഞ്ഞു.