ശിഫാഹു രഹ് മ കാരുണ്യ ഹസ്തം പദ്ധതിയുടെ ചികിത്സ ധന സഹായം – കിഡ്നി രോഗി ഉൾപ്പടെ മൂന്നു പേർക്ക് അനുവദിച്ചു.

224

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കി വരുന്ന ശിഫാഹു രഹ് മ കാരുണ്യ ഹസ്തം പദ്ധതിയിൽ കിഡ്നി രോഗിയായ 17 കാരൻ ഉൾപ്പെടെ മൂന്നു പേർക്ക് ചികിത്സ ധന സഹായം നൽകി.

കിഡ്നി രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന വോർക്കാടി പാത്തൂറിലെ 17 കാരനും , പുത്തിഗെ ഉറുമി ഊർളിത്തടുക്ക സ്വദേശി, എൻമകജെ ഉക്കി നടുക്ക സ്വദേശി എന്നിവർക്കുമാണ് സാമ്പത്തിക സഹായം നൽകിയത്. മൂവരും കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ശിഫാഹു രഹ് മ പദ്ധതിയുടെ ഭാഗമായി ഇത് വരെ 17 പേർക്ക് ചികിത്സാ സഹായം നൽകി.സഹായ ധനം മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ , ജില്ലാ സിനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദേക്ക് കൈമാറി .

കാൻസർ, കിഡ്നി സംബന്ധമായ രോഗികൾക്കാണ് ശിഫാഹു രഹ് മ പ്രധാനമായും സഹായം നൽകി വരുന്നത്. ശിഫാഹു രഹ് മ സബ് കമ്മിറ്റി യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു.

ജില്ലാ കെ എo സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദേ, ഉമ്പു ഹാജി പെർള, ഖാലിദ് ബംബ്രാണ, ഹമീദ് മസ്സിമാർ, റസാഖ് നൽക്ക,നിസാർ ഹൊസങ്കടി, സവാദ് ബന്തിയോട്, എന്നിവർ സംബന്ധിച്ചു.

കൺവീനർ അബ്ദുൽ റഹ്മാൻ കമ്പള ബായർ സ്വാഗതം പറഞ്ഞു.

NO COMMENTS