2021 ഒക്ടോബർ മാസത്തിലെ പ്രകൃതി ക്ഷോഭത്തിൽ ഭവന നാശം സംഭവിച്ചവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു. ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിലെ ഗുണഭോക്താക്കൾ ക്കായി 4,46,06,100 രൂപയാണ് അനുവദിച്ചത്. ആലപ്പുഴ- 2,28,00,400 കൊല്ലം- 1,86,04,400 കണ്ണൂർ- 32,01,300 രൂപ എന്നിങ്ങനെയാണിത്.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 2,631 ഗുണഭോക്താക്കൾക്ക് 11,62,98,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു. ജീവഹാനി സംഭവിച്ചവരുടെ അവകാശികൾക്ക് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭവനനാശം നേരിട്ടവർക്ക് സമതലം/മലയോരം വിഭാഗ ങ്ങളായി തിരിച്ച് നഷ്ടശതമാനതോത് പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്ന് വിഹിതം നിശ്ചയിച്ച് നേരത്തെ ഉത്തരവായിട്ടുണ്ട്.