കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ അറസ്റ്റില്‍ പ്രതികള്‍ പോലീസിനോട് മാവോയിസ്‌റ്റെന്ന് സമ്മതിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു. പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ അലന്റെ ബാഗില്‍ നിന്നും മാവോവാദി അനുകൂല നോട്ടീസുകള്‍ പിടിച്ചെടുത്തു. മൂന്ന് പേരാണ് ഉണ്ടായിരുന്നെന്നും പോലീസ് എഫ്.ഐആറില്‍ പറയുന്നു.
പോലീസ് നേരത്തെ പറഞ്ഞിരുന്ന വാദങ്ങള്‍ എഫ്.ഐ.ആറില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മാവോവാദി സംഘനയുമായി അടുത്ത ബന്ധമുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.യു.എ.പി.എ ചുമത്തിയതിനെ കൃത്യമായി ന്യായീകരിക്കുന്നതാണ് എഫ്.ഐ.ആര്‍.