കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തം

272

കൊല്‍ക്കൊത്ത: കൊല്‍ക്കൊത്തയിലെ സീല്‍ദ റയില്‍വേസ്റ്റേഷനിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒരു കട പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം 3.30ഓടെയായിരുന്നു സംഭവം. ഞായറാഴ്ച്ചയായിരുന്നതിനാല്‍ മിക്ക കടകളും അടഞ്ഞു കിടന്നത് വന്‍ ദുരന്തം ഒഴിവാക്കി. രണ്ടര മണിക്കൂറുകളോളമെടുത്താണ് തീയണയ്ക്കാന്‍ സാധിച്ചതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാള്‍സീലിംഗില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കട സ്ഥിതിചെയ്തിരുന്നത് ഇടുങ്ങിയ സ്ഥലത്തായതും, പ്രദേശമാകെ പുകപടലം നിറഞ്ഞതും അഗ്നിസുരക്ഷാസേനാംഗങ്ങള്‍ക്ക് സ്ഥലത്തേക്കെത്തുന്നത് ദുര്‍ഘടമാക്കി. അഗ്നിസുരക്ഷാവകുപ്പ് മന്ത്രി സോവന്‍ ചാറ്റര്‍ജി സംഭവസ്ഥലത്തെത്തി. തീ പടര്‍ന്നു പിടിക്കുന്ന വസ്തുക്കള്‍ കടയ്ക്കുളളിലുണ്ടായിരുന്നത് തീയണയ്ക്കുന്നത് വൈകിപ്പിച്ചുവെന്നും, ഏതാലായും മറ്റിടങ്ങളിലേക്കു തീ പടര്‍ന്നു പിടിക്കാതെ തീയണയ്ക്കാന്‍ കഴിഞ്ഞെന്നും ചാറ്റര്‍ജി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY