കുറ്റിപ്പുറം : കുറ്റിപ്പുറം പോലീസ് വിവിധ കേസുകളില്‍ പിടികൂടിയ തൊണ്ടി വാഹനങ്ങള്‍ കത്തി നശിച്ചു. എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. പോലീസ് സ്റ്റേഷന് സമീപത്തെ മൈതാനത്ത് കൂട്ടിയിട്ട വാഹനങ്ങളിലേയ്ക്ക് വേഗത്തില്‍ തീ പടരുകയായിരുന്നു. കോടിക്കണക്കിന് രൂപയൂടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നുമുള്ള അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്