വിശാഖപട്ടണം : മരുന്നുനിർമാണ ശാലയിലുണ്ടായ തീപിടിത്തതിൽ രണ്ട് പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. വിശാഖപട്ടണത്തിനു സമീപമുള്ള പറവാഡയിലെ ജവഹർലാൽ നെഹ്റു ഫാർമ സിറ്റിയിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്നിനാവശ്യമായ പുതിയ ചേരുവകൾ നിർമിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.