പയ്യോളിയില്‍ വെളിച്ചണ്ണ മില്ലില്‍ തീപിടുത്തം

278

കോഴിക്കോട്: പയ്യോളിയില്‍ വെളിച്ചണ്ണ മില്ലില്‍ തീപിടുത്തം. പയ്യോളി കൊളാവിയിലെ റോളക്‌സ് മില്ലിനാണ് പുലര്‍ച്ചെ തീപിടിച്ചത്. നാലു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.കര്‍ണാടകയിലേക്ക് കൊപ്രപ്പിണ്ണാക്ക് കയറ്റാന്‍ എത്തിയിരുന്ന ഒരു ലോറിയും കത്തി നശിച്ചു. പയ്യോളി കൊളാവിപാലം കോട്ടക്കലിലെ റോളക്‌സ് വെളിച്ചെണ്ണ മില്ലാണ് കത്തി നശിച്ചത്. 4.30 ഓടെ മില്ലില്‍ കൊപ്ര ശേഖരിച്ച് ഭാഗത്താണ് ആദ്യം തീ കണ്ടത്. പുലര്‍ച്ചെ നടക്കാന്‍ പോകുന്നവര്‍ മില്ലില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലയിലെ 10 ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. 8.30 ഓടെയാണ് തീ നിയന്ത്രണ വിധേയമായത്. പുലര്‍ച്ചെ 3.30 വരെ മില്ലില്‍ ജോലിക്കാര്‍ പണിയെടുത്തിരുന്നു.24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന മില്ലാണിത്. ആല്‍ഫാ എന്ന ബ്രാന്‍ഡിലാണ് ഇവര്‍ വെളിച്ചെണ്ണ വിറ്റഴിച്ചിരുന്നത്. ആഭ്യന്തര വിപണിക്കൊപ്പം വിദേശത്തേക്കും വെളിച്ചെണ്ണ കയറ്റി അയച്ചിരുന്നു. 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകര സ്വദേശികളായ നാല് പേരുടെ ഉടമസ്ഥതയിലുള്ളതാണ് മില്‍.

NO COMMENTS

LEAVE A REPLY