റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ വെന്തു മരിച്ചു.ഹജ്ജ് സ്ട്രീറ്റിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. വെയര്‍ ഹൗസില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീയണച്ചെങ്കിലും വെയര്‍ഹൗസിനകത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.