അജ്മാന്‍• യു.എ.ഇയിലെ അജ്മാനിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു. പച്ചക്കറി മാര്‍ക്കറ്റിനു പിറകില്‍ സ്ഥിതിചെയ്യുന്ന വെയര്‍ഹൌസുകള്‍ക്കാണ് തീ പിടിച്ചത്. കെമിക്കല്‍, പ്ലാസ്റ്റിക്, ഗാര്‍മന്റ്സ് കമ്പനികളുടെ വെയര്‍ഹൗസുകള്‍ക്കാണ് തീ പിടിച്ചത്. അഗ്നിശമനസേനയുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞ് കുതിച്ചെത്തിയ അഗ്നി ശമനസേന സമീപ കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു.തീ പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.