ചെങ്ങന്നൂര്‍• എംസി റോഡില്‍ കല്ലിശേരി ജംക്ഷനു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു, കാറിലുണ്ടായിരുന്ന മൂന്നു യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ 11 മണിയോടെയാണു സംഭവം. തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലേക്കു പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. കല്ലിശേരി ജംക്ഷനു സമീപമെത്തിയപ്പോള്‍ കാര്‍ തനിയെ നിന്നു. രണ്ടാമതു സ്റ്റാര്‍ട്ട് ചെയ്യവേ പിന്‍ഭാഗത്തുനിന്നു തീപിടിക്കുകയായിരുന്നെന്ന് അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്നു. ഉടന്‍ പുറത്തിറങ്ങിയതിനാല്‍ കാറിലുണ്ടായിരുന്ന ചെങ്ങന്നൂര്‍ സ്വദേശികളായ കെ.എം.മാത്യു, റൂബിന്‍, സൗമ്യ എന്നിവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.ചെങ്ങന്നൂരില്‍നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് വാഹനങ്ങളെത്തി തീയണച്ചു. കാര്‍ നിശേഷം കത്തിനശിച്ചു.