കലിഫോര്‍ണിയയില്‍ കാട്ടുതീ ; മരിച്ചവരുടെ എണ്ണം 31 ആയി

231

സാന്ററോസ: കലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി.
മൂവായിരത്തോളം വീടുകള്‍ അഗ്നിക്കിരയായി. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. 68,800 ഹെക്ടര്‍ സ്ഥലം കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. സാന്‍ഫ്രാന്‍സിസ്കോയ്ക്കു വടക്കുള്ള സൊനോമ കൗണ്ടിയിയിലാണ് ഏറ്റവും കൂടുതല്‍ മരണമുണ്ടായത്. 15 പേരാണ് ഇവിടെ മരിച്ചത്. 22 ഇടങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. 170 അഗ്നിരക്ഷാ വാഹനങ്ങളും 73 ഹെലിക്കോപ്റ്ററുകളും എണ്ണായിരത്തോളം അഗ്നിരക്ഷാസേനാംഗങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.

NO COMMENTS