തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടിത്തം

269

കണ്ണൂര്‍: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ചത്. ഫാര്‍മസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടുത്തമുണ്ടായപ്പോള്‍ തന്നെ 60 ഓളം രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളേജിലേക്കും തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലേക്കുമാണ് രോഗികളെ മാറ്റിയത്. ആര്‍ക്കും പരിക്കില്ല.

NO COMMENTS