മക്കയിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു

293

മക്ക: മക്കയിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഒരു സ്ത്രീയ്ക്ക് പൊള്ളലേറ്റു. അസീസിയ ഡിസ്ട്രിക്റ്റിലാണ് സംഭവം. രണ്ടുനിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലെ ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് എത്തിയായിരുന്നു തീ അണച്ചത്. കടുത്ത പുകപടലം ഉണ്ടായതിനാല്‍ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. അഗ്നിബാധയുടെ കാരണമറിയാന്‍ അന്വേഷണം നടത്തിവരികയാണെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ നാഇഫ് അല്‍ശരീഫ് പറഞ്ഞു.

NO COMMENTS