അരൂരില്‍ വ്യവസായ കേന്ദ്രത്തില്‍ തീപിടിത്തം

251

ആലപ്പുഴ: അരൂരില്‍ വ്യവസായ കേന്ദ്രത്തില്‍ തീപിടിത്തം. പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റ് പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ല. പുലര്‍ച്ചെ നാലുമണിയോടെയാണ് ലക്ഷ്മി എന്‍ജിനീയറിങ് വര്‍ക്സില്‍ തീപിടിച്ചത്. രാസവസ്തുക്കള്‍ ഉള്‍പ്പെടെ കത്തിയതിനാല്‍ തീയണയ്ക്കുക എളുപ്പമായിരുന്നില്ല. മുന്‍കരുതലിന്റെ ഭാഗമായി അരൂര്‍ മേഖലയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. ചെറുതും വലുതുമായി ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രത്തില്‍ തീ പടരാതിരിക്കാന്‍ ജാഗ്രതയോടെയാണു നാട്ടുകാരും ഫയര്‍ഫോഴ്സും ഇടപെട്ടത്. ചേര്‍ത്തല, കൊച്ചി എന്നവിടങ്ങളില്‍നിന്നെത്തിയ എട്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് മൂന്നരമണിക്കൂര്‍ കൊണ്ടാണു തീ നിയന്ത്രണ വിധേയമാക്കിയത്.

NO COMMENTS