ഹിമാചല്‍ പ്രദേശില്‍ കെട്ടിടത്തിന് തീപിടിച്ച്‌​ അഞ്ചുപേര്‍ മരിച്ചു

176

ഷിംല : ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ ജനവാസകെട്ടിടത്തിന്​ തീപിടിച്ച്‌​ അഞ്ചു പേര്‍ മരിച്ചു. മണ്ഡി ജില്ലയിലെ നേര്‍ ചൗകിലെ കെട്ടിടസമുച്ചയത്തിലാണ്​ തീപിടുത്തമുണ്ടായത്​. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ്​ റിപ്പോര്‍ട്ട്​. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ്​ അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.​

NO COMMENTS