മലപ്പുറത്ത് അയ്യപ്പന്‍ വിളക്കിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു : രണ്ട് പേര്‍ക്ക് പരിക്ക്

199

മലപ്പുറം : മലപ്പുറത്ത് അയ്യപ്പന്‍ വിളക്കിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു. മലപ്പുറം തൃക്കണ്ടിയൂരിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മാങ്ങാട്ടിരി സ്വദേശി അയ്യപ്പന്‍, തൃക്കണ്ടിയൂര്‍ സ്വദേശി ശങ്കുണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS