ജിദ്ദ : സൗദിയിൽ വിമാനത്താവളത്തിലെ ഗോഡൗണിൽ തീപിടുത്തം. കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ സ്വകാര്യ കമ്പനി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സംഭവ സഥലത്തെത്തിയ അഗ്നിശമന സേന മണിക്കൂറുകളെടുത്താണ് തീയണച്ചത്. അഗ്നിബാധ വിമാന സർവീസുകളെ ബാധിച്ചില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.