ഹൈദരാബാദ്: ഹൈദരാബാദിലെ നാംപള്ളി പ്രദര്‍ശന മൈതാനിയില്‍ വന്‍ തീപിടിത്തം. ബുധനാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം പൊട്ടിപ്പുറപ്പെട്ടത്. തീ നിയന്ത്രണ വിധേയമാക്കാന്‍ നാല് ഫയര്‍ എന്‍ജിനുകള്‍ ശ്രമം നടത്തുകയാണ്. ഓള് ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ എക്സിബിഷന് നടക്കുന്ന ഒരു സ്റ്റാളിലാണ് തീപിടിത്തം ആരംഭിച്ചത്. ഇതേതുടര്‍ന്ന് മറ്റു സ്റ്റാളുകളിലേക്കും തീ പടര്‍ന്നു. ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.