കൊച്ചി: എറണാകുളം മംഗളവനത്തില്‍ തീപിടിത്തം. മംഗളവനത്തിലെ ഉണങ്ങിയ പുല്ലിന് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്.ശനിയാഴ്ച വൈകുന്നേരമാണ് വനത്തില്‍ തീപിടിത്തമുണ്ടായത്. നാട്ടുകാരാണ് ഈ വിവരം അഗ്നിശമനസേനയെ അറിയിച്ചത്. വെള്ളിയാഴ്ച ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിനും തീപിടിച്ചിരുന്നു.