അഗ്നിരക്ഷാ വകുപ്പിലേക്ക് പുതുതായി നിയമിക്കപ്പെട്ട 71 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പരിശീലനാര്‍ഥികള്‍ അടങ്ങുന്ന 30-മത് ബാച്ച് പരിശീലനത്തിന്റെ പാസിങ് ഔട്ട് പരേഡ് മാര്‍ച്ച് 27ന് രാവിലെ 7.30ന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ നടക്കും. ഡയറക്ടര്‍ ജനറല്‍ കെ പദ്മകുമാര്‍ 71 സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അക്കാദമി സര്‍വീസസ് ഡയറക്ടര്‍മാരായ എം.ജി രാജേഷ്, അരുണ്‍ അല്‍ഫോണ്‍സ്, എം. നൗഷാദ് തുടങ്ങിയവര്‍ പങ്കെടുക്കും.