ദുബായ് മറീനയിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം

222

ദുബായ്: ദുബായ് മറീനയിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ടോര്‍ച്ച് ടവറിന്റെ ഒമ്പതാം നിലയില്‍ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 86 നിലകളുള്ള കെട്ടിടത്തിന്റെ നാല്‍പത് നിലകള്‍ കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമായതായി ദുബായി സിവില്‍ ഡിഫന്‍സ് മേധാവി അറിയിച്ചു. ടോര്‍ച്ച് ടവറിലെയും സമീപ പ്രദേശങ്ങളിലേയും താമസക്കാരെ പോലീസ് മാറ്റിപാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ മേഖലയിലേക്കുള്ള റോഡുകളെല്ലാം പോലീസ് അടച്ചിട്ടു. ലോകത്തെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട് മെന്റുകളിലൊന്നായ ടോര്‍ച്ച് ടവറില്‍ രണ്ടായിരത്തി പതിനഞ്ചിലും സമാനമായ തീപിടുത്തം ഉണ്ടായിരുന്നു.

NO COMMENTS