കാസറഗോഡ് : ഉപ്പള പഴയ ബസ് സ്റ്റാൻഡിലെ സഭ കോംപ്ലക്സിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഐഡി കാർഡ് പ്രിന്റിംഗ് സ്ഥാപനത്തിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിൽ നിന്നു പുക ഉയരുന്നതു കണ്ട് ഓട്ടോ ഡ്രൈവർമാരാണ് ഈ വിവരം പുറത്തറിയിച്ചത്.
കമ്പ്യൂട്ടറുകൾ ലേസർ പ്രിന്റർ മറ്റു യന്ത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ സാമഗ്രഹികൾ കത്തിനശിച്ചു . തുടർന്ന് അഗ്നിശമനസേന എത്തി അണയ്ക്കുക യായിരുന്നു