പ്രയാഗ് രാജ്: പ്രസിദ്ധമായ കുംഭമേളയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ കുംഭമേളയ്ക്കായി ഒരുക്കിയ ക്യാംപില്‍ തീപിടുത്തം. പ്രയാഗ് രാജില ദിഗംബര്‍ അഖാരയില്‍ ആണ് തീപിടുത്തമുണ്ടായത്. നിമിഷങ്ങള്‍ക്കകം തന്നെ തീ നിയന്ത്രണ വിധേയമാക്കിയത് കൊണ്ട് ആളപായമൊന്നുമില്ല. ക്യാംപിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.അപകടമുണ്ടായതിന് തൊട്ട് പിറകെ പത്ത് ആംബുലന്‍സുകളും എയര്‍ ആംബുലന്‍സും സ്ഥലത്ത് എത്തി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഫയര്‍ എഞ്ചിനുകളും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തുണ്ട്.
ലോകത്തിലെ ഏറ്റവും സമാധാന പൂര്‍ണമായ തീര്‍ത്ഥാടക സംഗമം എന്ന് യുനെസ്‌കോ വിശേഷിപ്പിച്ച കുംഭമേളയ്ക്ക് നാളെയാണ് തുടക്കം. പ്രയാഗ് രാജിനെ കൂടാതെ ഹരിദ്വാര്‍, ഉജ്ജയനി, നാസിക് എന്നിവിടങ്ങളിലും കുംഭമേള ആഘോഷങ്ങളുണ്ടാകും. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 2800 കോടി രൂപയാണ് കുംഭമേള ആഘോഷങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്.കോടിക്കണക്കിന് തീര്‍ത്ഥാടകരും സന്ന്യാസിമാരുമാണ് കുംഭമേളയ്ക്ക് എത്തിച്ചേരുക. ത്രിവേണി സ്‌നാനം നടത്തുന്നതിലൂടെ മോക്ഷ പ്രാപ്തി ലഭിക്കും എന്നാണ് വിശ്വാസം.
ആറ് വര്‍ഷത്തില്‍ ഒരിക്കലാണ് യുപിയില്‍ കുംഭമേള നടക്കുന്നത്. 3200 ഹെക്ടര്‍ സ്ഥലത്താണ് കുംഭമേള ആഘോഷങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ മികച്ച രീതിയില്‍ കുംഭമേളയൊരുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അ്‌തേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇത്തവണ കുംഭമേളയ്ക്ക് എത്തിയേക്കും.