ആറ്റുകാല്‍ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളുമായി അഗ്നിസുരക്ഷാ വകുപ്പ്.

210

ആറ്റുകാല്‍ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് നാലു മേഖലകളായി തിരിച്ച്‌ വിപുലമായ ഒരുക്കങ്ങളുമായി അഗ്നിസുരക്ഷാ വകുപ്പ്. ആറ്റുകാല്‍, കിഴക്കേക്കോട്ട, തമ്ബാനൂര്‍, സ്റ്റാച്യൂ എന്നിങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഓരോ മേഖലകളിലും ഒരു ജില്ലാ ഓഫീസര്‍ക്കാണ് ചുമതല.

രണ്ടു റീജ്യണല്‍ ഫയര്‍ ഓഫീസര്‍മാര്‍, നാലു ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 40 ഓഫീസര്‍മാരടക്കം 400 ഓളം ജീവനക്കാരെയാണ് നിയോഗിക്കുന്നത്. 13 വാട്ടര്‍ ടെണ്ടറുകള്‍, 19 വാട്ടര്‍ മിസ്റ്റ് ടെണ്ടറുകള്‍, അഞ്ച് വാട്ടര്‍ ലോറികള്‍, 18 ആംബുലന്‍സുകള്‍, 18 ജില്ലകള്‍, ആറു ബുള്ളറ്റുകള്‍ എന്നിങ്ങനെ വാഹനങ്ങളും ട്രോളി മൗണ്ടഡ് വാട്ടര്‍ മിസ്റ്റ് സിസ്റ്റം, ഫയര്‍ എക്‌സ്റ്റിംഗ്യൂഷറുകള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നുള്ള ജീവനക്കാരെയും വാഹനങ്ങളും നിയോഗിക്കുന്നുണ്ട്. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊങ്കാല ദിവസങ്ങളില്‍ സ്വീകരിക്കേണ്ട അഗ്നിസുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച്‌ നഗരത്തിലെ പെട്രോള്‍ പമ്ബുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പൊങ്കാല ദിവസം ആവശ്യമായ വെള്ളം എത്തിക്കാന്‍ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്. പൊങ്കാല സമയത്ത് അഗ്നിസുരക്ഷ സംബന്ധമായി ഭക്തര്‍ ശ്രദ്ധിക്കേണ്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ നോട്ടീസും തയാറാക്കിയിട്ടുണ്ട്.

NO COMMENTS