അബുദാബി: ഹംദാന്‍ സ്ട്രീറ്റില്‍ പഴയ സൂഖിനടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവ സമയം നൂറിലധികം തൊഴിലാളികള്‍ 26 നിലകളുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ഡിഫന്‍സ്, പോലീസ് സംഘത്തിന്റെ പെട്ടന്നുള്ള ഇടപെടലാണ് അപകടം വലിയ ദുരന്തത്തില്‍ നിന്നും വഴിമാറാന്‍ ഇടയാക്കിയത്.കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്നും താഴെ നിന്നും ഒരേ സമയം തീപടര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവരെ ബുദ്ധിമുട്ടിലാക്കി.
എന്നാല്‍ സര്‍വ്വസന്നാഹങ്ങളുമായി സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നൂറിലധികം വരുന്ന തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. തൊട്ടടുത്തുള്ള ഹോട്ടലുകളില്‍ നിന്നും താമസക്കാരെയും അധിക്രതര്‍ ഒഴിപ്പിച്ചു. സുരക്ഷാ കാരണങ്ങളാണ് ഹോട്ടല്‍ ഒഴിപ്പിക്കാന്‍ കാരണമെന്ന് സിവില്‍ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പിന്നീട് വ്യക്തമാക്കി.
സുരക്ഷാ പ്രവര്‍ത്തനത്തിനിടെ 13 ഓളം ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹെലിക്കോപ്റ്റര്‍ അടക്കമുള്ള സംവിധാനം ഉപയോഗിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അബുദാബിയില്‍ ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ തീപിടിത്തങ്ങളില്‍ ഒന്നാണ് ഉണ്ടായതെന്ന് ദ്യക്സാക്ഷികള്‍ വ്യക്തമാക്കി. സിവില്‍ഡിഫന്‍സ് പോലീസ് വകുപ്പുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്ത്വം നല്‍കി. സംഭവത്തെ കുറിച്ച് പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.