ഡല്‍ഹിയിലെ സാദര്‍ ബസാറിനടുത്ത് ചേരിയില്‍ വന്‍ തീപിടുത്തം

189

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാദര്‍ ബസാറിനടുത്ത് ചേരിയില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് അഗ്നിബാധയുണ്ടാത്. അഗ്നിശമന സേനയുടെ 30 യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. സ്ഥിതി നിയന്ത്രണാതീതമാണെന്നാണ് റിപ്പോര്‍ട്ട്.
തീപിടുത്തത്തില്‍ വീടുകള്‍ കത്തിനശിക്കുകയും ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പഴയ ഡല്‍ഹിയിലെ വളരെ തിരിക്കേറിയ പ്രദേശമാണ് സാദര്‍ ബസാര്‍.

NO COMMENTS

LEAVE A REPLY