കോഴിക്കോട് : മിഠായിതെരുവ് തീപിടുത്തം അട്ടിമറിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കട ആസൂത്രിതമായി കത്തിച്ചതാണ്. കത്തിച്ച ശേഷം ഒരാള്‍ കടയില്‍ നിന്ന് ഓടി പോകുന്നത് കണ്ടെന്ന് വിവരം കിട്ടിയെന്നും ടി. നസിറുദ്ദീന്‍ പറഞ്ഞു. മൊബൈല്‍ഫോണ്‍ ദൃശ്യങ്ങളില്‍ വെള്ളഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ ഓടിപ്പോകുന്നതായുണ്ട്. മിഠായിതെരുവില്‍ ഉണ്ടായ എല്ലാ തീപിടുത്തങ്ങളും അട്ടിമറിയാണ്. അതിനാലാണ് അന്വേഷണ റിപ്പാര്‍ട്ടുകള്‍ ഒന്നു പോലും പുറത്ത് വരാത്തത്. കടയ്ക്ക് പിറകില്‍ കൂടുതല്‍ സ്ഥലം ഉണ്ടെങ്കില്‍ ആ കട കത്തിയിരിക്കും. ഒരു വര്‍ഷത്തിനിടെ ഇനിയും മിഠായിതെരുവില്‍ തീപിടുത്തമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് മിഠായി തെരുവില്‍ വന്‍ തീപിടുത്തം ഉണ്ടായത്. രാധാ തീയറ്ററിനടുത്തുള്ള മോഡേണ്‍ എന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്ക് തീ പടര്‍ന്നു. പത്തിലേറെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി ഒരു പകല്‍ മുഴഉവന്‍ ശ്രമിച്ചാണ് തീ അണച്ചത്.