കോഴിക്കോട്: മൊയ്തീന്‍ പള്ളി റോഡിന് സമീപമുള്ള തുണിക്കടക്കാണ് തീപിടിച്ചത്. കടയുടെ നവീകരണത്തിന്റെ ഭാഗമായുള്ള വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായത്.ഫയര്‍ഫോഴ്സിന്റെ മൂന്ന് യുണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കടക്കുള്ളിലെ അഗ്നിശമന സംവിധാനം ഉപയോഗിച്ച് കച്ചവടക്കാര്‍ തീ പടരുന്നത് നിയന്ത്രിച്ചതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മിഠായിതെരുവിന്റെ നവീകരണത്തിന്റെ ഭാഗമായി എല്ല കടകളിലും അഗ്നിശമന സംവിധാനം നിര്ബന്ധമാക്കിയിരുന്നു.