മോഷ്ടാവ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ ഷോപ്പിംഗ് മാളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

161

ഷെട്ലിന്വോ: മോഷ്ടാവ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ ഷോപ്പിംഗ് മാളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബെല്‍ജിയത്തിലെ ഷെട്ലിന്വോയില്‍ കോറാ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല.
ആയുധ ധാരികളായ മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ നടത്തിയ കവര്‍ച്ചയ്ക്കിടെയായിരുന്ന വെടിവെപ്പ് നടന്നത്.
വെടിയൊച്ച കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആളുകളെ ഒഴിപ്പിച്ചതിന് ശേഷം മാള്‍ പൂട്ടുകയായിരുന്നു. മോഷണ സംഘത്തില്‍ നിരവധി ആയുധ ധാരികളുണ്ടായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ എറിക് ദെബ്രാബന്‍ഡര്‍ പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്ബ് ബെല്‍ജിയത്തിലെ മറ്റൊരു സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തിയുമായി എത്തിയ ആള്‍ പതിനഞ്ചോളം പേരെ ബന്ധികളാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് ബ്രസല്‍സ് വിമാനത്താവളത്തില്‍ നടന്ന ഇരട്ട സ്ഫോടനത്തെ തുടര്‍ന്ന് ബെല്‍ജിയം അതീവ ജാഗ്രതയിലാണ്. ബ്രസല്‍സ് വിമാനത്താവളത്തിലും മെട്രോ സറ്റേഷനിലും നടന്ന സ്ഫോടനത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY