സുൽത്താൻ ഗോൾഡ് ജ്വല്ലറി കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

23

കാസറഗോഡ് സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണ ങ്ങൾ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി കർണാടക ബന്റ്വാൾ താലൂക്ക് ബി സി റോഡ് താളിപ്പടുപ്പ് ഹൌസിൽ മുഹമ്മദ്‌ ഫാറൂഖിനെ (38 ) കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായർ അറസ്റ്റ് ചെയ്തു. പ്രതിയെ കർണാടകയിൽ വെച്ചാണ് പിടിയിൽ ആയത്. ജ്വല്ലറിയിൽ നിന്നും കവർന്ന ആഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. അന്വേഷണ സംഘത്തിൽ എസ് ഐ രഞ്ജിത്ത്. വിജയൻ മോഹനൻ, ജനാർദ്ദനൻ എസ് സി പി ഒ രാജേഷ്, സി പി ഒ ശ്രീജിത്ത്‌, ഡ്രൈവർ ഹൈദർ എന്നിവർ ഉണ്ടായിരുന്നു.പ്രതിയെ കാസറഗോഡ് കോടതിയിൽ ഹാജരാക്കും.

NO COMMENTS