പിണറായി സർക്കാരിന് ഇന്ന് ഒരുവയസ്

204

തിരുവനന്തപുരം: പിണറായി സർക്കാരിന് ഇന്ന് ഒരുവയസ് തികയുന്നു. ഹിരതകേരളം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയാണ് രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചേർന്ന് 1000 മൺചിരാതുകൾ തെളിക്കും. തിരുവനന്തപുരം നഗരത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കാൻ നെയ്യാറിൽ നിന്ന് വെളളമെത്തിച്ച ജീവനക്കാരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിക്കും. വൈകീട്ട് 7ന് ബാലഭാസ്കറിനറെ ഫ്യൂഷൻ സംഗീതവും നിശാഗന്ധിയിൽ അരങ്ങേറും.

NO COMMENTS

LEAVE A REPLY