മാനാഞ്ചിറയില്‍ മീനുകള്‍ ചത്തു പൊങ്ങുന്നു; വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തി

291

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രധാന ജലസ്രോതസ്സായ മാനാഞ്ചിറയില്‍ മീനുകള്‍ ചത്തു പൊങ്ങുന്നു.സിഡബ്ല്യുആര്‍ ഡിഎംല്‍ നിന്നുള്ള അന്തിമ ഫലം വരുന്നത് വരെ മാനാഞ്ചിറയില്‍ നിന്ന വെള്ളം പമ്പ് ചെയ്യുന്നത് നിറുത്തി വെച്ചു. കഴിഞ്ഞ ദിവസമാണ് മാനാഞ്ചിറയില്‍ വ്യാപകമായി മല്‍സ്യങ്ങള്‍ ചത്തു പൊങ്ങുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. സി ഡബ്ലു ആര്‍ ഡി എം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ മാനാഞ്ചിറയിലെ വെള്ളത്തില്‍ ഓക്‌സിജന്റെ കുറവ് കണ്ടെത്തനായില്ല. വെള്ളത്തില്‍ വിഷാംശം കലരാനും സാധ്യത ഇല്ല. മീനുകള്‍ ചത്തു പൊന്താനുള്ള കാരണം വ്യക്തമല്ലെന്നാണ് നഗരസഭയും അറിയിച്ചത്. കൂടുതല്‍ പരിശോധനയ്‌ക്കായി സിഡബ്ല്യു ആര്‍ ഡിഎം വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിോധനാ ഫലം വരുന്നത് വരെ മാനാഞ്ചിറയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY