തിരുവനന്തപുരം : കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് അദാലത്ത് ഈ മാസം 25ന് രാവിലെ 10ന് കാസര്‍കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടക്കും. അദാലത്ത്/സിറ്റിംഗില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേ ദിവസം രാവിലെ ഗസ്റ്റ് ഹൗസില്‍ ഹാജരാകണമെന്ന് കമ്മീഷന് സെക്രട്ടറി അറിയിച്ചു.