ചെന്നൈ: ചെന്നൈ മഹാബലിപുരത്തിനടുത്ത് കുപ്പം കടല്‍ത്തീരത്ത് അടിഞ്ഞ സീല്‍ ചെയ്ത വീപ്പയില്‍ നിന്ന് 100 കോടി രൂപയുടെ മയക്കുമരുന്ന് മത്സ്യബന്ധന തൊഴിലാളികൾ കണ്ടെത്തിയത്..
ഡീസലായിരിക്കുമെന്ന് കരുതിയാണ് മത്സ്യത്തൊഴിലാളികള്‍ വീപ്പ പരിശോധിച്ചത്. അപ്പോഴാണ് പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകകയായിരുന്നു. പോലീസെത്തി പരിശോധിച്ച പ്പോഴാണ് മയക്കുമരുന്നാണെന്ന് തിരിച്ചറിഞ്ഞത്.മഹാബലിപുരം പോലീസും തീരസംരക്ഷണ വിഭാഗവും സ്ഥലത്തെത്തി വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു.
വീപ്പയിലുള്ള പാക്കറ്റുകളില്‍ ചൈനീസ് ഭാഷയിലാണ് എഴുതിയിരി ക്കുന്നത്. സംസ്കരിച്ച ചൈനീസ് തേയില എന്നും ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റേതാകാം ഇതെന്നാണ് പോലീസ് നിഗമനം.