നാഗപട്ടണം: തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നു മീൻപിടിക്കാൻ പോയ മൂന്നു മത്സ്യത്തൊഴിലാളികൾ കടലിൽ കണ്ടെത്തിയ വിദേശമദ്യമെന്നു കരുതിയ ദ്രാവകം കഴിച്ച് മരിച്ചു.
മാർച്ച് ഒന്നിനായിരുന്നു ആറു മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോയത്. ശനിയാഴ്ച കടലിൽ കണ്ടെത്തിയ ദ്രാവകം മൂന്നു പേർ കഴിച്ചു. ഉടൻതന്നെ മൂവരും ബോധരഹിതരായി.
ഒരാൾ ബോട്ടിൽവച്ചുതന്നെ മരിച്ചു. മറ്റു രണ്ടു പേർ ചികിത്സയ്ക്കിടെ മരിച്ചു.മദ്യം കഴിക്കാത്തവരാണ് ബോട്ട് കരയ്ക്കെത്തിച്ചത്.