കാറും ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് കോളേജ് വിദ്യാർഥികൾ മരിച്ചു 

73

തമിഴ്നാട് തിരുവള്ളൂരിൽ ഏഴം​ഗ സംഘം സഞ്ചരിച്ചിരുന്ന കാറും ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് കോളേജ് വിദ്യാർഥികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവള്ളൂർ സർക്കാർ ആശുപത്രി യിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അഞ്ച് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയ റിങ് വിദ്യാർഥികളാണ് അപകടത്തി ൽപ്പെട്ടത്. ആന്ധ്രയിൽ നിന്ന് മടങ്ങുകയാ യിരുന്നു വിദ്യാർ‌ഥികൾ. ​അപകടത്തിൽ കാർ പൂർണമായി തകർന്നു. നാട്ടുകാരെത്തി കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ദേശീയപാതയിൽ ഏറെ നേരം ​ഗതാ​ഗതം തടസപ്പെട്ടു.തിരുട്ടാണി രാമഞ്ചേരി ഏരിയയിൽ ചെന്നൈ തിരുപ്പതി ദേശീയപാതയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY