സംസ്ഥാനത്ത് അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കണമെന്ന ശുപാര്‍ശ അംഗീകരിച്ചു

202

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതിയാണ് റദ്ദാക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. കഴുത്തുരത്തി (കൊല്ലം), കൊക്കമുള്ള് (കണ്ണൂര്‍), ഉരുംബിനി (പത്തനംതിട്ട), കുതിരച്ചാട്ടം (കാസര്‍കോട്), മാലോത്തി (കാസര്‍കോട്) എന്നീ പദ്ധതികളുടെ (2 മെഗാവാട്ട് വീതം) അനുമതിയാണ് റദ്ദാക്കുക.

NO COMMENTS