തിരുവനന്തപുരം : മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്ബ് എംഎല്‍എ ജയിംസ് മാത്യുവും ഭാര്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം എന്‍ സുകന്യയും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സുകന്യ തുക മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. സുകന്യയുടെ മാതാപിതാക്കളായ ടി രാധാമണി, ടി.നാരായണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ലളിതമായ ചടങ്ങോടെ ആഗസ്റ്റ് 24 നാണ് മകന്‍ സന്ദീപിന്റെ വിവാഹം. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് ഇവരുടെ മകളുടെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.