കന്യാകുമാരിയിലെ സ്വകാര്യ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികളടക്കം അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. തഞ്ചാവൂർ സ്വേദേശി ഡി. ചാരുകവി (23), നെയ്‌വേലി സ്വദേശി ബി. ഗായത്രി (25), കന്യാ കുമാരി സ്വദേശി പി. സർവദർശിത് (23), ഡിണ്ടിഗൽ സ്വദേശി എം. പ്രവീൺ സാം (23), ആന്ധ്രാപ്രദേശിൽനിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്.
തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് ഇവർ . സഹപാഠിയുടെ സഹോദരൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ 12 വിദ്യാർഥികൾ സംഘമായാണ് നാഗർകോവിലിൽ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തി നു ശേഷം ഇവർ കന്യാകുമാരിയിൽ എത്തുകയായിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.