ചികിത്സയ്‍ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍.

209

മീററ്റ്: ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശത്തെ മീററ്റിലാണ് സംഭവം. ശ്വാസതടസത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആശുപത്രി ജീവനക്കാര്‍ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
ഐസിയുവില്‍ പ്രവേശിപ്പിച്ച ഭാര്യയെ മരുന്ന് കുത്തിവെച്ച്‌ മയക്കി കിടത്ത് മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് സിസിടവി ക്യാമറകള്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള് പറഞ്ഞു. നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്.

NO COMMENTS