ഗുണ്ടാ ബന്ധം; അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

26

തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മണല്‍ ഗുണ്ടാ മാഫിയകളുടെ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ജയന്‍, ഗോപകുമാര്‍, അനൂപ് കുമാര്‍, സുധി കുമാര്‍, കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരത്ത് പോലീസുകാര്‍ക്കെതിരായ നടപടി തുടരുകയാണ്. ഇന്ന് മൂന്ന് പൊലീസുകാരെ സേനയില്‍ നിന്നും നീക്കിയിരുന്നു. ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സി.പി.ഒ റെജി ഡെവിഡ് എന്നിവരെയാണ് സേനയില്‍ നിന്നും പിരിച്ചുവിട്ടത്.ലൈംഗികപീഡന കേസിലും വയോധികയെ മര്‍ദിച്ച കേസിലെയും പ്രതിയാണ് ഷെ.എസ്.രാജ്. പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത്.

ലൈംഗികപീഡനക്കേസില്‍ പ്രതിയാണ് റെജി ഡേവിഡ്‌. ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ഡി.വൈ.എസ്.പിമാരെ സസ്‌പെന്റ് ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്ന്മണിക്കൂറുകള്‍ക്കുള്ളിലാണ് മൂന്ന് പൊലീസുകാരെ സേനയില്‍ നീക്കിയത്. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡി.വൈ.എസ്.പി പി. പ്രസാദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജോണ്‍സണ്‍ന്റെ മകളുടെ പിറന്നാളാഘോഷം സ്പോണ്‍സര്‍ ചെയ്തത് ഗുണ്ടകളാണെന്നും കണ്ടെത്തി.

ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് സി.ഐമാരെയും ഒരു എസ്.ഐയേയും കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY