19 നിലയുള്ള കെട്ടിടം നിമിഷങ്ങൾക്കൊണ്ട് തവിടുപൊടി.

198

കൊച്ചി: 19 നിലയുള്ള കെട്ടിടം നിമിഷങ്ങൾ ക്കൊണ്ട് തവിടുപൊടിയായി. 11 മണിയോടെ സ്ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറൺ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറൺ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയതിനെ തുടർന്ന് രണ്ടാമത്തെ സൈറൺ വൈകി.

10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറൺ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറൺ 11.17 ന് മുഴങ്ങിയതിന് പിന്നാലെ സ്ഫോടനം.എല്ലാം നിശ്ചിയിച്ചുറപ്പിച്ചത് പോലെ. 11.17-ന് ബ്ലാസ്റ്ററിൽ വിരലമർത്തിയതോടെ അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് കായലോരത്ത് പതിഞ്ഞു.

പിന്നീടുള്ള കാഴ്ചകൾ മറച്ച് എങ്ങും പൊടിപടലം. മിനിറ്റുൾക്ക് ശേഷം പൊടിയങ്ങുമ്പോൾ കാണുന്ന കാഴ്ച കോൺക്രീറ്റ് അവിശിഷ്ടമായി മാറിയ ഫോളി ഫെയ്ത്ത് എച്ച്.ടു.ഒ. കായലിലേക്കും അവശിഷ്ടങ്ങൾ വീണു.

കായലിലേക്ക് അവശിഷ്ടങ്ങൾ വീഴില്ലെന്നാ യിരുന്നു നിഗമനം. തേവര-കുണ്ടന്നൂർ പാലത്തിലേക്കും അവശിഷ്ടങ്ങൾ ചെറിയ രീതിയിൽ വീണിട്ടുണ്ട്. പൊടിപടലം 200 മീറ്ററിലേക്ക് അപ്പുറത്തേക്കും പടർന്നു.

അടുത്തത് കായലിന്റെ എതിർവശത്തുള്ള ആൽഫ സെറീനിലാണ് സ്ഫോടനം നടക്കുക. ഫാളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് മരടിലാകമാനം ഒരുക്കിയിരുന്നത്.

NO COMMENTS