കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റുകളുടെ, ഉടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കും. ഈ മാസം 20-നകം ഫ്‌ളാറ്റ് പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടമകളോട് ഫ്‌ളാറ്റുകളില്‍നിന്ന് മാറണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയത് .
ഫ്‌ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.മരട് നഗരസഭയ്‌ക്കെതിരെയാണ് റിട്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നത്.റിട്ട് ഹര്‍ജി നല്‍കാനുള്ള ഉടമകളുടെ നീക്കം. എന്നാല്‍ ഇതിന്റെ നിയമസാധുത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല.