ജിദ്ദ: ഖത്തര്‍ എയര്‍വേസ് തിങ്കളാഴ്ച മുതല്‍ സൗദിയിലേക്ക് സര്‍വിസ് ആരംഭിക്കും. തുടക്കം റിയാദിലേക്കായിരിക്കും. വ്യാഴാഴ്ച (ജനുവരി 14) ജിദ്ദയിലേക്കും ശനിയാഴ്ച (ജനുവരി 16) ദമ്മാമിലേക്കും വിമാനങ്ങളുണ്ടാകുമെന്ന് ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.
സൗദിക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വിസുകള്‍ തിങ്കളാഴ്ച (ജനുവരി 11) ആരംഭിക്കും. തുടക്കത്തില്‍ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ആഴ്ചയില്‍ ഏഴ് സര്‍വിസുകളായിരിക്കും ഉണ്ടാകുകയെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.റിയാദില്‍ നിന്ന് ആഴ്ചയില്‍ നാല് വിമാനങ്ങളും ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് വിമാനങ്ങളും സര്‍വിസ് നടത്തും. ആദ്യ സര്‍വിസ് തിങ്കാഴ്ച വൈകീട്ട് 4.40നാണ്.
കരമാര്‍ഗമുള്ള ആളുകളുടെ വരവ് ശനിയാഴ്ച ആരംഭിച്ചിട്ടുണ്ട്. സാല്‍വ പ്രവേശന കവാടം ശനിയാഴ്ചയാണ് വാഹന ഗതാഗതത്തി നായി തുറന്നുകൊടുത്തത്. വരും ആഴ്ചകളിലായി ഇരുരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിമാന സര്‍വിസുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഉപരോധത്തെ തുടര്‍ന്ന് മൂന്നര വര്‍ഷത്തിലധികമായി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചിട്ട്. കഴിഞ്ഞ തിങ്കളാഴ്ച അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് ഉപരോധം നീക്കാനും പ്രവേശന കവാടങ്ങള്‍ തുറക്കാനും ധാരണയായത്. അല്‍ഉല കരാര്‍ ഒപ്പിട്ട തൊട്ടടുത്ത ദിവസം സൗദിയുടെ േവ്യാമ പാത ഖത്തര്‍ എയര്‍വേസിന് തുറന്നു കൊടുത്തിരുന്നു.