ന്യൂഡല്‍ഹി • അടുത്ത ഒരാഴ്ച മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ പ്രളയക്കെടുതിക്കെതിരെ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര ജലവിഭവ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. സംസ്ഥാന സര്‍ക്കാരുകളും ജില്ലാ ഭരണകൂടങ്ങളും അടുത്ത മൂന്നുമുതല്‍ ഏഴുദിവസംവരെ ജാഗരൂകരായിരിക്കണമെന്നാണു ജലവിഭവ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.ഇതേസമയം, തെലങ്കാനയില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഇതില്‍ എട്ടും മേദക് ജില്ലയിലാണ്. ദേശീയ ദുരന്തനിവാരണ സേനയിലെ 17 സംഘങ്ങളെ തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രളയ ദുരിതബാധിത പ്രദേശങ്ങളിലേക്കു നിയോഗിച്ചുകഴിഞ്ഞു.